ദുരാഗ്രഹി

സ്വന്തം നാട് സ്വർഗം പോലെ മനോഹരമാകണമെന്ന ദുരാഗ്രഹവും പേറി നടക്കുന്നവൻ. "ദുരാഗ്രഹി"ക്ക് ഒന്നും മതിയാകുന്നില്ല..... നല്ലതാണെങ്കിലും "ദുരാഗ്രഹി" വിമർശിക്കും. ഇതിലും നന്നാക്കാമായിരുന്നു എന്ന്. അല്ലെങ്കിൽ ഇതെന്നേ ചെയ്യാമായിരുന്നു എന്ന്...


ദുരാഗ്രഹിയുടെയും സമാന ചിന്താഗതിക്കാരുടെയും മനസിൽ കുളിർ മഴയായി വീണ വാർത്തകളാണ് ലോക്‌പാൽ ബില്ലിനെ ചുറ്റിപ്പറ്റി മാധ്യമങ്ങളിൽ വന്നിട്ടുള്ളത്. ഈ ലോക് പാലിനെ ദുരാഗ്രഹി ഒന്നു പഠിക്കുകയാണ്. കൂടുന്നെങ്കിൽ കൂടിക്കോ.

ആദ്യം ഈ സംഭവത്തിന്റെ ആവശ്യമെന്താണെന്ന് നോക്കാം.

  1. ഇന്ത്യാ മഹാരാജ്യത്ത് 1957 മുതൽ 2011 വരെ ഉണ്ടായിട്ടുള്ള അഴിമതികളിൽ ജനങ്ങൾ അറിഞ്ഞ പ്രധാനപ്പെട്ടവ ഏകദേശം അൻപതോളം വരും. ഇവയിൽ ഒട്ടുമിക്ക ആരോപണങ്ങളും രാഷ്ട്രീയക്കാർക്കെതിരേ ആണെന്നത് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.
  2. രാഷ്ട്രീയക്കാർക്കെതിരേ ഉള്ള ആരോപണങ്ങൾ തെളിയിക്കാനോ തെളിയിച്ചവയിൽ വേണ്ട നിയമ നടപടികൾ എടുക്കാനോ നമ്മുടെ പോലീസിനോ മറ്റു ഏജൻസികൾക്കോ അത്ര താല്പര്യം ഇല്ലാ എന്നത് പകൽ

Related Posts Plugin for WordPress, Blogger...
Facebook Twitter Google Buzz Print